യു.ഡി.എഫിനെ തലവേദന വിട്ടൊഴിയുന്നില്ല

single-img
18 April 2012

അഞ്ചാം മന്ത്രി പ്രശ്നത്തിനു ഒരുവിധം പരിഹാരം കണ്ട്‌ ശ്വാസമെടുക്കുന്നതിനു മുൻപ്‌ യു.ഡി.എഫിനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കൂടുതൽ തലവേദന നൽകി കൊണ്ട്‌ ഗണേഷ്‌ കുമാർ-ബാലകൃഷ്ണ പിള്ള തർക്കം ചൂടുപിടിക്കുന്നു.കേരള കോൺഗ്രസ്‌ ബി യുടെ മന്ത്രി സ്ഥാനത്ത്‌ നിന്നും ഗണേഷിനെ പിൻ വലിച്ചുവേന്ന് പിള്ള യു ഡി എഫ്‌ യോഗത്തിൽ പറഞ്ഞിരുന്നു.അതേസമയം മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ എം.എൽ.എ.സ്ഥാനവും രാജി വെക്കുമെന്ന് ഗണേഷ്‌ കുമാർ വ്യക്തമാക്കി.മന്ത്രിയെന്ന നിലയിൽ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും കൂറുമാറ്റം നടത്തിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

പിള്ളയും ഗണേഷ്‌ കുമാറും തമ്മിലുള്ള പ്രശ്നത്തിൽ തങ്ങൾ പിള്ളക്കൊപ്പമാണെന്ന് എൻ.എസ്‌.എസ്‌. നേതൃത്വം വ്യക്തമാക്കി.അവർ തമ്മിലുള്ള പ്രശ്നം തീർക്കാൻ തങ്ങൾ ഒരു ഉപാധിയും വെച്ചിട്ടില്ലെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.അച്ഛനെന്ന നിലയിലും പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിലും ബാലകൃഷ്ണ പിള്ളയെ അനുസരിക്കാൻ ഗണേഷ്‌ കുമാർ ബാധ്യസ്ഥനാണു.പ്രശ്ന പരിഹാരത്തിനായി ഇരുവരുമായും ചർച്ച നടത്തിയെങ്കിലും ഒരുമിച്ച്‌ രണ്ടു പേരുമായി സംശാരിക്കുന്നതിനു ഗണേഷിന്റെ വിമുഖത തടസമായെന്നും അദേഹം കൂട്ടിച്ചേർത്തു.പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണേണ്ടത്‌ യു ഡി എഫ്‌ നേതൃത്വമാണെന്നും അദേഹം പറഞ്ഞു.ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ്‌ അധ്യക്ഷൻ രമേശ്‌ ചെന്നിത്തലയും കെ.പി.സി.സി.ആസ്ഥാനത്ത്‌ ചർച്ച നടത്തുകയാണു.