എറണാകുളത്ത് മഞ്ഞപ്പിത്തം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

single-img
17 April 2012

എറണകുളം  ജില്ലയില്‍  മഞ്ഞപ്പിത്തം വ്യാപിക്കുന്നു.  44 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടെന്നാണ്  റിപ്പോര്‍ട്ടെങ്കിലും  ഇതില്‍ 15 പേര്‍ക്കുമാത്രമേ  സ്ഥിരീകരിച്ചിട്ടുള്ളു.  മൂന്ന് പേര്‍ മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും  രണ്ട് മരണം  മാത്രമേ നടന്നിട്ടുള്ളുവെന്നാണ് ഔദ്യോഗിക  റിപ്പോര്‍ട്ട്‌. മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്‌ . മഞ്ഞപ്പിത്തം വ്യാപിക്കുന്ന  സാഹചര്യത്തില്‍  എറണാകുളം ജില്ലാകളക്ടര്‍ ഷേക്ക് പരീതിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന   അടിയന്തര യോഗത്തില്‍ പറഞ്ഞതാണിക്കാര്യം.

ഈ സാഹചര്യത്തില്‍  കുടിവെള്ള ടാങ്കറുകള്‍ക്ക്  നിയന്ത്രണമേര്‍പ്പെടുത്തുമെന്നും  പെരിയാറില്‍  നിന്നും നേരിട്ട്   വെള്ളമെടുക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.  രാത്രി  10മണിക്കുശേഷം കുടിവെള്ള ടാങ്കറുകള്‍  ഓടിക്കാന്‍  പാടില്ല,  മലിനജലം വിതരണം ചെയ്യുന്നതായി  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും  അത് പരിശോധിക്കുന്നതിനായി  പ്രത്യേക സ്‌ക്വാഡിനെ  നിയോഗിച്ചിട്ടുണ്ടെന്നും   അദ്ദേഹം  പറഞ്ഞു.