കേരളത്തില്‍ ഇനി മുതല്‍ പാചകവാതക ക്ഷാമം രൂക്ഷമാകും

single-img
17 April 2012

കേരളത്തില്‍ ഇനി പാചക വാതക ക്ഷാമം രൂക്ഷമാകും. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍   സംസ്ഥാനത്ത് നല്‍കുന്ന  പാചകവാതകത്തില്‍  30 ശതമാനം കുറവു വരുത്തിയതാണ് ഇതിനു കാരണം.

ഉല്‍പാദന ചെലവിലും കുറഞ്ഞ വിലയ്ക്കാണ്   പാചകവാതകം വില്‍ക്കുന്നത്  എന്ന്  പറഞ്ഞാണ്  ഐ.ഒ.സി  കേരളത്തിനുള്ള പാചകവാതക വിഹിതത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഐ.ഒ.സിയുടെ ‘ഇന്‍ഡേന്‍’  പാചകവാതകത്തിന് കേരളത്തില്‍ 55 ശതമാനം വിപണി വിഹിതമാണുള്ളത്.

ബുക്ക്‌ചെയ്ത് 60 ദിവസമായാലും  ഗ്യാസ് കിട്ടാത്ത സാഹചര്യമായിരിക്കും ഇനി.  കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ  വിഹിതവും  സംസ്ഥാനത്തിന് വെട്ടിക്കുറച്ചിരിക്കുന്ന സമയത്താണ്    പാചകവാതക ക്ഷാമവും.