ഡേര്‍ട്ടിപിക്ചറിന്റെ തമിഴില്‍ അഭിനയിക്കാനില്ല: നയന്‍താര
16 April 2012
ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്പതിപ്പില്‍ അഭിനയിക്കാന്‍ താനില്ലെന്ന് നയന്‍സ്. ഇങ്ങനെ ഒരു പ്രോജക്ടുമായി ആരുംതന്നെ സമീപിച്ചിട്ടില്ലെന്നും ഇനി വന്നാല്‍ തന്നെ ഈ ഓഫര്‍ സ്വീകരിക്കില്ലെന്നും നയന്‍സ്.
വിദ്യാബാലന്‍ അഭിനയിച്ച ഡേര്‍ട്ടിപിക്ചറിന്റെ തമിഴ് റീമേക്കില്‍ നയന്‍താര അഭിനയിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ കോടികള്‍ ആവശ്യപ്പെട്ടു എന്നും കേട്ടിരുന്നു.