പൈലറ്റില്ല വിമാനങ്ങൾ വിജയം

single-img
16 April 2012
വര്‍ഷങ്ങളുടെ പ്രയത്നങ്ങള്‍ക്ക് വിരാമമിട്ടു ഛത്തീസ്ഖട്ടിലെ മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി ആര്‍ പി എഫിന് പൈലറ്റില്ല വിമാനങ്ങളില്‍ ലക്‌ഷ്യം കണ്ടു തുടങ്ങിയതായി റിപ്പോര്‍ട്ട്‌. തല്‍സമയ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം മാവോവാദികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ പൈലറ്റില്ല വിമാനങ്ങളിലുള്ള റഡാറുകള്‍ റെക്കോര്‍ഡ്‌ ചെയുകയും ചെയ്തു.
പൈലറ്റില്ല വിമാനങ്ങളില്‍ ശേഖരിച്ച വിവരങ്ങള്‍ പെട്ടെന്ന് തന്നെ കോബ്ര കമാന്‍ഡോസില്‍ എത്തിക്കാനും മറ്റു ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു ഉന്നത സി ആര്‍ പി എഫ് കമാന്‍ഡോസില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വിഷമമേറിയ പ്രദേശങ്ങള്‍ തമ്മില്‍ ഏകോപിപ്പിക്കാനും മാവോവാദികള്‍ കൂടുതല്‍ ഒളിച്ചിരിക്കുന്ന താവളങ്ങള്‍ കണ്ടെത്താനും ആധുനിക സൌകര്യങ്ങളോടുകൂടിയ ആന്‍ഡ്രോയിഡ് ഫോണുകളാണ് ഫീല്‍ഡ് കമാന്‍ഡോസ്‌ ഉപയോഗിക്കുന്നത്. 2006 ല്‍ മാവോവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 75 സി ആര്‍ പി എഫ് ജവാന്മാര്‍ മാരും 3 പോലിസുക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ 2010 മുതല്‍ സി ആര്‍ പി എഫ് ഉള്‍പെടെയുള്ള സൈനിക വിഭാഗങ്ങള്‍ പൈലറ്റില്ല വിമാനങ്ങളില്‍ പരീക്ഷണം നടത്തി വരുന്നതിനോടുവിലാണ് ഈ ഫല പ്രാപ്തി.