സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തുടരും : ആര്യാടൻ മുഹമ്മദ്

single-img
15 April 2012

കേന്ദ്രത്തിൽ നിന്നും അധിക വൈദ്യുതി ലഭിക്കുമെങ്കിലും കേരളത്തിൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് അറിയിച്ചു.വൈദ്യുതക്ഷാമം ഉണ്ടായതിനെ തുടർന്നാണ് സംസ്ഥാനത്ത് അരമണിക്കൂർ നേരത്തെ ഷെഡ്ഡിംഗ്ഗ് കൊണ്ട് വന്നത്.ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് അധികമായി ലഭിക്കാൻ പോകുന്നത് 100 മെഗവാട്ട് വൈദ്യുതി മാത്രമാണെന്നും കേരളം നേരിടുന്ന 135 മെഗാവാട്ട് വൈദ്യുതക്ഷാമം പരിഹരിക്കാൻ അതു കൊണ്ട് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.ഇതിനാൽ ലോഡ് ഷെഡ്ഡിംഗ് തുടരും.അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ലോഡ് ഷെഡ്ഡിംഗ് പിൻ വലിക്കാനുള്ള തീരുമാനം കേരള സർക്കാർ ആണ് എടുക്കേണ്ടതെന്നും കേന്ദ്ര ഊർജമന്ത്രി കെ.സി.വേണുഗോപാൽ പറഞ്ഞു.അധിക വൈദ്യുതി പുനസ്ഥാപിക്കാനുള്ള കേന്ദ്രതീരുമാനത്തിലൂടെ 1726 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേന്ദ്ര വൈദ്യുതി വിഹിതം ലഭിക്കുന്നത് കേരളത്തിനാണ്.