തീസ്തയ്ക്കെതിരായ കേസ്‌ കെട്ടിച്ചമച്ചത്‌: സുപ്രീം കോടതി

single-img
14 April 2012

സാമൂഹിക പ്രവർത്തക തീസ്ത സെൽവാദിനെതിരെ ഗുജറാത്തിലെ മോഡി സർക്കാർ നടത്തിവന്ന അന്വേഷണങ്ങൾ നിർത്താൻ സുപ്രീം കോടതി ഉത്തരവ്‌.2002 ലെ ഗുജറാത്ത്‌ കലാപത്തിൽ കൊള്ളപ്പെട്ടവരുടെ മൃതദേഹങ്ങൾ ശവക്കുഴികളിൽ നിന്ന് അനധികൃതമായി പുറത്തെടുത്തെന്ന് ആരോപിച്ചാണു അവരെ മോഡി സർക്കാർ അന്വേഷണമെന്ന പേരിൽ വേട്ടയാടിയിരുന്നത്‌.ഈ കേസ്‌ കെട്ടിച്ചമച്ചതാണെന്ന നിരീക്ഷണത്തോടെയാണു കോടതി അന്വേഷണം നിർത്തി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്‌.കേസിനുവേണ്ടി തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ട്‌ തന്നെ അപാകതകൾ നിറഞ്ഞതാണെന്നും മനുഷ്യാവകാശ ലംഘനാമാണു അതിൽ കാണാൻ കഴിയുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

ഗുജറാത്ത്‌ കലാപ സമയത്ത്‌ പന്ധർവ്വാദയിൽ കൊല്ലപ്പെട്ടവരെ മറവ്‌ ചെയ്തിരുന്ന പാനം നദീതീരത്തെ കുഴിമാടങ്ങളിൽ നിന്ന് നിയമവിരുദ്ധമായി മൃതദേഹങ്ങൾ പുറത്തെടുത്തു എന്നായിരുന്നു കേസ്‌.ഇതിൽ ആദ്യം നടത്തിയ അന്വേഷണത്തിൽ തീസ്തയെ പ്രതി ചേർത്തിരുന്നില്ല.എന്നാൽ തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണു അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതെന്നും തീസ്തക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നുമുള്ള ഗുജറാത്ത്‌ സർക്കാറിന്റെ വാദത്തെ സുപ്രീം കോടതി കേസ്‌ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ്‌ നിരാകരിക്കുകയായിരുന്നു.ഈ കേസ്‌ റദ്ധാക്കണമെന്ന തീസ്തയുടെ ആവശ്യത്തെ ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയിരുന്നു.