ഷാരുഖ്ഖാനെ തടഞ്ഞുവെച്ചതല്ല: യുഎസ്

single-img
14 April 2012

ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍  ബോളിവുഡ്  താരം ഷാരൂഖ്ഖാനെ  തടഞ്ഞുവച്ചു എന്ന  വാര്‍ത്ത  യു.എസ് നിഷേധിക്കുന്നു. നടപടികള്‍ വൈകുകയാണ് ഉണ്ടായതെന്നും  അല്ലതെ തടഞ്ഞുവച്ചിട്ടില്ലെന്നും  വിദേശകാര്യവക്താവ്  മാര്‍ക്ക്  ടോണര്‍ പറഞ്ഞു.   ഈ സംഭവത്തില്‍ വംശീയ സ്വഭാവമില്ല,  പതിനായിരണക്കണക്കിന്  മുസ്ലീംങ്ങള്‍ അമേരിക്കയിലേയ്ക്കു പോകുകയും അമേരിക്കയിലേയ്ക്ക് വരുകയും  ചെയ്യുന്നുണ്ടെന്നും അദ്ദേഹം  പറഞ്ഞു. ഷാരൂഖാനെ  വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍  യു.എസ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.  ഇന്ത്യയിലെ യു.എസ് മിഷന്‍ ഉപമേധാവി ഡൊണാള്‍ഡ്  ലുവിനെ  അമേരിക്കയുടെ ചുമതലയുള്ള ജോയിന്റ്  സെക്രട്ടറി ജാവേദ് അഷ്‌റഫ് ആണ് വിളിച്ചുവരുത്തി  പ്രതിഷേധം അറിയിച്ചത്.

യെമനില്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനെത്തിയ  ഷാരൂഖാനെ  ഇന്നലെയാണ്  രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചത്.  അദ്ദേഹത്തോടൊപ്പം മുകേഷ് അമ്പാനിയുടെ   ഭാര്യ നിതയുമുണ്ടായിരുന്നു.