കോടതി പരിസരത്തു നിന്നും യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

single-img
14 April 2012

കൊച്ചി:കോടതിയിൽ നിന്നും പുറത്തിറങ്ങിയ യുവതിയെ ബലമായി കാറിൽ കയറ്റിക്കോണ്ടുപോകാനുള്ള ഒരു സംഘം ആളുകളുടെ ശ്രമം പോലീസ് തടഞ്ഞു.മുസ്ലിം മതം സ്വീകരിച്ച്‌ കോഴിക്കോട്‌ മതപഠന കേന്ദ്രത്തില്‍ അമ്‌ന എന്നപേരില്‍ താമസിക്കുകയായിരുന്ന കായംകുളം ചിറക്കടവ്‌ പി.കെ. നിവാസില്‍ കാര്‍ത്തികേയന്റെ മകള്‍ നിമ്മി (25) യെയാണ്‌ ഇന്നലെ ഹൈക്കോടതിയുടെ മുമ്പില്‍നിന്ന്‌ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട്‌ വടക്കാഞ്ചേരി ആറ്റൂര്‍ സ്വദേശി ശരത്‌ചന്ദ്രബാബു (29) പിടിയിലായി.
മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയെത്തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ നേരിട്ട്‌ ഹാജരായ പെണ്‍കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം മതപഠന കേന്ദ്രത്തിലേക്ക്‌ പോകുന്നതിനിടയിലായിരുന്നു  തട്ടിക്കൊണ്ടുപോകല്‍.  ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടു.ആർ എസ് എസ് പ്രവർത്തകാരാണ് ഇതിനു പിന്നിൽ എന്ന് പോലീസ് പറഞ്ഞു.യുവതിയെ നിർബ്ബന്ധിച്ച് മത പരിവർത്തനം നടത്താനാണ് തർബ്ബിയത്തുൽ സഭ ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ശരത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.