ഏ.കെ.ജി സാംസ്ക്കാരിക സമിതിയുടെ സമ്പൂര്‍ണ്ണ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

single-img
14 April 2012

അണ്ടൂര്‍ക്കോണം ഏ.കെ.ജി  സാംസ്‌ക്കാരിക സമിതിയുടെ 34-ാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ‘ഗ്രാന്റ് എക്‌സ്‌പോ 2012’  ഗ്രാമീണ  സമ്പൂര്‍ണ്ണ എക്‌സിബിഷന്‍  ഈ മാസം 12 മുതല്‍ 18 വരെ നടക്കും. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച വൈകുന്നേരം 6മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേയര്‍ കെ.ചന്ദ്രിക അദ്ധ്യക്ഷതയും  മുന്‍ വിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എയുമായ  എം.എ ബേബി  ഉദ്ഘാടനവും എം.പി എ.സമ്പത്ത്  മുഖ്യപ്രഭാഷണവും നടത്തി. എം.എല്‍.എ  പാലോട് രവി  ജീവനോപാധി  പദ്ധതി  ഉദ്ഘാടനവും എം.എല്‍.എ   കോലിയക്കോട്  കൃഷ്ണന്‍നായര്‍ എം.എല്‍.എ സ്‌കോളര്‍ഷിപ്പ്  ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഈ ഏഴു ദിവസങ്ങളിലായി നടക്കുന്ന സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, ഏകാംങ്കനാടകങ്ങള്‍, നാടകങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്‌,കഥാപ്രസംഗം, കവിതാ  സായാഹ്നം എന്നിവ ഈ മേളയുടെ   പ്രത്യേകതകളാണ്.

കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന  എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. വി.എസ്.എസ്.സിയുടെ  ശാസ്ത്ര പ്രദര്‍ശനം, സയന്‍സ്  എക്‌സ്‌പോയുടെ  നോളഡ്ജ് ആന്റ് ടെക്‌നോളജി മ്യൂസിയംഅവതരിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം,  സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം അവതരിപ്പിക്കുന്ന നക്ഷത്രങ്ങളും ആകാശ കാഴ്ചകളും, മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ പരിചയപ്പെടുത്തി  തിരുവനന്തപുരം മെഡിക്കല്‍കോളേജ്  അവതരിപ്പിക്കുന്ന  പ്രദര്‍ശനം. ഇരുതലയും ഏക ഉടലുമുള്ള ആടിന്റെ  സ്‌പെസിമനും മറ്റ് അത്ഭുത കാഴ്ചകളുടെ വിസ്മയങ്ങളുമായി  പാറശാല ബയോളജിക്കല്‍ പാര്‍ക്കിന്റെ പ്രദര്‍ശനവും, ക്ലാസിക് പെറ്റ്‌സ് തിരുവനന്തപുരം അവതരിപ്പിക്കുന്ന   അത്യപൂര്‍വ്വ ജീവജാലങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദശനവും വിവിധയിനം മുയലുകളുടെ  പ്രദര്‍ശനം  ലോകത്തിലെ ഏറ്റവും ചെറിയ പുസ്തങ്ങള്‍ മുതല്‍ വലിയ പുസ്തകങ്ങള്‍ വരെ  പരിചയപ്പെടുത്തുന്ന  പുസ്ത പ്രദര്‍ശനം, ഒട്ടനവധി  കൂതുക കാഴ്ചകളും നാണയ ശേഖരങ്ങളും, വിമാനങ്ങളുടെ  വിവിധയിനം മോഡലുകളും അപൂര്‍വ്വ വാഹനങ്ങളും  കാര്‍ഷിക- കരകൗശലമേള,  പെയിന്റിംഗ് പ്രദര്‍ശനം,  തിരുവിതാംകൂര്‍ രാജവംശ ഫോട്ടോപ്രദര്‍ശനം,  അപൂര്‍വ്വയിനം സസ്യങ്ങള്‍,  നാടന്‍വിഭവങ്ങള്‍, ശ്വാന പ്രദര്‍ശനം എന്നിവയും ഉള്‍പ്പെത്തിയിട്ടുണ്ട്.  കൂടാതെ  കുട്ടികള്‍ക്കായിയുള്ള  അമ്യൂസ്‌മെന്റ് പാര്‍ക്കും ശ്രദ്ധേയമാകുന്നു.