ഷാരൂഖിനെ അമേരിക്കൻ എയർപോർട്ടിൽ തടഞ്ഞു വെച്ചു

single-img
13 April 2012

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ കിംഗ് ഖാൻ,ഷാരൂഖ് ഖാനെ അമേരിക്കയിലെ വൈറ്റ് പ്ലെയിൻസ് എയർപോർട്ടിൽ രണ്ട് മണിക്കൂർ തടഞ്ഞു വെച്ചു.സുരക്ഷാ പരിശോധനയുടെ പേരിലായിരുന്നു എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഈ നടപടി.യു എസ്സിൽ യെയിൽ യൂണിവേഴ്സിറ്റി നൽകിയ അവരുടെ പരമോന്നത ബഹുമതി സ്വീകരിച്ച് വിദ്യാർഥികളോട് സംവദിക്കാൻ എത്തിയതായിരുന്നു ഷാരൂഖ്.സ്വകാര്യ വിമാനത്തിലെത്തിയ അദേഹത്തിനൊപ്പമുണ്ടായിരുന്ന മുകേഷ് അംബാനിയുടെ പത്നി നിത അംബാനി ഉൾപ്പെടെയുള്ളവർക്ക് വളരെയെളുപ്പം എമിഗ്രേഷൻ ക്ലിയറൻസ് നൽകിയിട്ടും ഷാരൂഖിനെ തടഞ്ഞ് വെക്കുകയായിരുന്നു.തുടർന്ന് യേൽ യൂണിവേഴ്സിറ്റി അധികൃതർ ഇടപെട്ടാണ് അദേഹത്തെ പോകാൻ അനുവദിച്ചത്.ഇതു രണ്ടാം തവണയാണ് അദേഹത്തിന് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വരുന്നത്.നൊബേൽ സമ്മാനിതർക്കും രാഷ്ട്രത്തലവന്മാരുക്കും മാത്രം നൽകിവന്നിരുന്ന യേൽ യൂണിവേഴ്സിറ്റിയുടെ ബഹുമതി ആദ്യമായി സ്വന്തമാക്കിയ ചലചിത്ര താരമാണ് ഷാരൂഖ്.അദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആളുകൾ കാത്തു നിൽക്കവെയായിരുന്നു അദേഹത്തെ എയർപോർട്ടിൽ തടഞ്ഞു വെച്ചത്.പതിവു സംഭവമെന്നാണ് ഷാരൂഖ് ഇതിനോട് പ്രതികരിച്ചത്.അധികൃതരുടെ നടപടിയിൽ താരം അസ്വസ്ഥനായിരുന്നെന്നും വള്രെ നേരമെടുത്താണ് അദേഹം സാധാരണാവസ്ഥയിലേയ്ക്ക് മടങ്ങിയതെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.സംഭവത്തെക്കുറിച്ച് കുട്ടികളോടുള്ള തന്റെ സംവാദത്തിനിടയിലും ഷാരൂഖ് സംസാരിച്ചു