എതിര്‍പ്പുകള്‍ക്കിടയില്‍ ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപിച്ചു

single-img
13 April 2012

രാജ്യാന്തര സമൂഹത്തിന്റെ  എതിര്‍പ്പ് നിലനില്‍ക്കെ  ഉത്തരകൊറിയ  റോക്കറ്റ് വിക്ഷേപണം നടത്തി.  രാവിലെ 7.39 ന് വിക്ഷേപിച്ച  റോക്കറ്റ് ഉടന്‍ കടലില്‍ പതിച്ചുവെന്ന്   ദക്ഷിണ കൊറിയന്‍ പ്രതിരോധ  മന്ത്രാലയ  വക്താവ് കിംമിന്‍ സിയോക് മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെ  ലംഘനമാണ്  ഈ നടപടിയെന്ന്  അമേരിക്കയും  ശക്തമായ  എട്ടുരാജ്യങ്ങളുടെ  എതിര്‍പ്പ് അവഗണിച്ച് നടത്തിയ വിക്ഷേപണം പ്രകോപനപരമാണെന്ന്  വൈറ്റ്ഹൗസ്  വക്താവ്  ജെകാര്‍ണിയും പ്രതികരിച്ചു.

തുടര്‍ നടപടികള്‍  ചര്‍ച്ചചെയ്യാന്‍  ഐക്യരാഷ്ട്ര രക്ഷാസമിതി ഇന്ന് അടിയന്തര യോഗം  ചേരും.റോക്കറ്റെന്ന പേരില്‍  ആണവശേഷിയുള്ള ദീര്‍ഘദൂര മിസൈലിന്റെ  പരീക്ഷണമാണ്   ഉത്തരകൊറിയ നടത്തുന്നതെന്ന്   ആരോപിച്ചാണ്  അയല്‍ രാജ്യങ്ങള്‍   എതിര്‍പ്പുമായി മുന്നോട്ടുവന്നത്. യു.എസില്‍ നിന്നുള്ള ഭക്ഷ്യസഹായം  പുനരാരംഭിക്കുന്നതിനായി തങ്ങളുടെ ആണവ മിസൈല്‍ പദ്ധതികള്‍ മരവിപ്പിക്കുകയാണെന്ന്  ഉത്തരകൊറിയ കഴിഞ്ഞ ഫെബ്രുവരിയില്‍  പ്രഖ്യാപിച്ചിരുന്നു. മൂന്നാമതൊരു  ആണവ പരീക്ഷണത്തിന്  കൂടി ഉത്തരകൊറിയ രഹസ്യതയ്യാമെറടുപ്പ് നടത്തുകയാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.