തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അച്യുതാനന്ദന്‍
12 April 2012
ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിദേശ സ്വത്തും അക്കൗണ്ടും തച്ചങ്കരിക്ക് ഉണ്ടെന്ന് കാണിച്ച് പി.സി. ജോര്‍ജ്ജും
തീവ്രവാദ ബന്ധമുണ്ടെന്നു കാണിച്ച് ലീഗ് പ്രസിഡന്റും സെക്രട്ടറിയും പരാതി നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് ജനങ്ങളോട് ഇവര്‍ തുറന്നു പറയാന്‍ തയ്യാറാവണം. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കേന്ദ്രം-സംസ്ഥാന സര്‍ക്കാറിന് അറിയിപ്പ് നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ റെയിഞ്ച് ഐ.ജിയായിരിക്കെ സര്‍ക്കാര്‍ അനുവാദമില്ലാതെ വിദേശത്ത് പോയകുറ്റത്തിന് സസ്‌പെന്‍ഷനിലായിരുന്ന എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിയുടെ സസ്‌പെന്‍ഷനാണ് ഇന്നലെ പിന്‍വലിച്ചത്.