ശാന്തിഗിരി ഫെസ്റ്റിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി മഹാദേവ് സിംഗ് ഖണ്ഡേല നിർവഹിച്ചു

single-img
12 April 2012

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന 50ദിവസം നീണ്ട് നിൽക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ ഉദ്ഘാടനം  കേന്ദ്രമന്ത്രി മഹാദേവ് സിംഗ് ഖണ്ഡേല നിർവഹിച്ചു.സാമൂഹികവും സാമുദായികവുമായ വികസന  ഉദ്യമങ്ങളിൽ ഉദാത്തമായ മാതൃകയാണ് ശാന്തിഗിരിയുടേതെന്ന് കേന്ദ്ര ആദിവാസിക്ഷേമവകുപ്പ് സഹമന്ത്രി മഹാദേവ് സിംഗ്
ഖണ്‌ഡേല പറഞ്ഞു.സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു.ആത്മീയതയുമായി
ബന്ധപ്പെട്ട് എല്ലാ ജീവിത മേഖലകളിലും മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ശാന്തിഗിരിഫെസ്റ്റിൽ  നട പ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  സാമൂഹിക സേവനത്തിന് പ്രാധാന്യം
നൽകുന്ന മതാതീതമായ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശാന്തിഗിരി നേതൃത്വം നൽകുന്നതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.ശിവഗിരി മഠം ട്രസ്റ്റ് മെമ്പര്‍ സ്വാമി സൂക്ഷ്മാനന്ദ മഹനീയ സാനിദ്ധ്യമായി. അഡ്വ. എ. സമ്പത്ത് എം. പി., പാലോട് രവി എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍,
ട്രൈഫെഡ് എം.ഡി. ജിജി തോംസണ്‍ ഐ.എ.എസ്. എന്നിവര്‍ ചടങ്ങി. പങ്കെടുത്തു. അഭിവന്ദ്യ ശിഷ്യപൂജിത രചിച്ച ‘ഗുരുപുഷ്പം’ എന്ന ഗാനങ്ങളുടെ സി.ഡി ചടങ്ങി. പ്രകാശനം
ചെയ്തു.
ഇന്റര്‍നാഷണൽ സെന്ററുകൾ വിദ്യാഭ്യാസ തുടര്‍വിദ്യാഭ്യാസ പഠനങ്ങള്‍ക്ക് ഉപക രിക്കുന്ന
എക്‌സിബിഷനുകള്‍, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കുന് ഇന്‍ഫോര്‍മേറ്റീവ് സ്റ്റാളുകള്‍,    വസ്ത്രമേള, ഭവന –  വാഹനമേള, വ്യാപാര – വ്യാവസായിക മേള, കരകൗശലമേള, പുഷ്പ മേള, കാര്‍ഷിക മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്  എന്നിങ്ങനെ വൈവിധ്യമാർന്ന
എക്‌സിബിഷനുകള്‍ ശാന്തിഗിരി ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്