വെള്ളത്തിനടിയിലെ ഗാന ചിത്രീകരണവുമായി എട്ടേകാല്‍ സെക്കന്റ്

single-img
12 April 2012

ഒരു ഗാനം മുഴുവനായും വെള്ളത്തിനടിയില്‍ ചിത്രീകരിക്കുക എന്ന കാര്യം ഒട്ടുംതശന്ന എളുപ്പമുള്ളതല്ല. പക്ഷേ ഈ ദൗത്യം വിജയകരമായി ഒരു മലയാള ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഫിഫ്ത് എലമെന്റ്‌സിന്റെ എട്ടേകാല്‍ സെക്കന്‍ഡ് എന്ന ചിത്രത്തിലെ കാതരമാം മിഴി… എന്നു തുടങ്ങുന്ന ഗാനമാണ് മുഴുവനായും വെള്ളത്തിനടിയില്‍വച്ച് ചിത്രികരിച്ചത്.

”വെള്ളത്തിനടിയിലുള്ള ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ലെന്നും ചെലവേറിയതാണെന്നുമൊക്കെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. വെള്ളത്തിനടിയില്‍ പ്രോംപ്റ്റ് ചെയ്യാനും ചുണ്ടുകള്‍ വാക്കുകള്‍ക്കനുസരിച്ച് കൃത്യമായി ചലിപ്പിക്കുവാനുമൊക്കെ പ്രയാസമാണ്. എന്നാല്‍ എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഈ സുന്ദരസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് അതിനുപറ്റിയ പിന്നണിപ്രവര്‍ത്തകരെ കിട്ടിയതുകൊണ്ടാണ്” ഫിഫ്ത് എലമെന്റ് ജനറല്‍ മാനേജര്‍ പവിത്ര കൃഷ്ണന്‍ പറയുന്നു.

ഈ ഗാനം രചിച്ചിരിക്കുന്നത് പ്രശസ്ത ഗാന രചയിതാവായ റഫീക്ക് അഹമ്മദാണ്. സന്തോഷ്- കോളിന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ാലപിച്ചിരിക്കുന്ന് കാര്‍ത്തിക്, കെ. എസ്. ചിത്ര എന്നിവരാണ്്. യുവനടന്‍ ഗോവിന്ദ് പത്മസൂര്യ, ജിമി ജോര്‍ജ് എന്നിവരാണ് എട്ടേകാല്‍ സെക്കന്‍ഡിലെ പ്രധാനതാരങ്ങള്‍. ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷമാണ് ഇവര്‍ ഈ രംഗം ചിത്രീകരിച്ചത്.

പ്രത്യേക ഫോട്ടോഗ്രാഫിക് സംവിധാനമാണ് ഗാനരംഗത്ത് ഉപയോഗിച്ചത്. ലോസാഞ്ചല്‍സില്‍ നിന്നുള്ള വിദഗ്ധരാണ് ഈ സംരഭത്തിന് ചിത്രത്തിന്റെ അണിയണപ്രര്‍ത്തകര്‍ക്കൊപ്പം.

വിനോദ് വിജയ്‌യാണ് ഗാനരംഗം സംവിധാനം ചെയ്തത്. പൂര്‍ണമായും വെള്ളത്തില്‍ ചിത്രീകരിച്ച പാട്ടെന്ന നേട്ടവുമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനെ സമീപിക്കാനാണ് അണിയറപ്രര്‍ത്തകരുടെ ശ്രമം.

ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്മസൂര്യയും ജിമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, മധു, ഊര്‍മ്മിളഉണ്ണി, കൊല്ലം തുളസി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു താരങ്ങള്‍. കനകരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍.