യു.എസിലെ ഇന്ത്യന്‍ എംബസില്‍ ബോംബ് ഭീഷണി

single-img
11 April 2012

അമേരിക്കയിലെ  ഇന്ത്യന്‍ എംബസിയ്ക്ക് ബോംബ് ഭീഷണി.  വിശദമായ പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. എംബസിയ്ക്കു ബോംബ് ഭീഷണിയുള്ളതായി യു.എസ് വിദേശകാര്യവകുപ്പ് വക്താവ്  വിക്‌ടോറിയ  നുലന്‍ഡ് സ്ഥിരീകരിച്ചു.   ഭീഷണിയുടെ അടിസ്ഥാനത്തില്‍  എംബസി ഒഴിപ്പിചത്തിനു  ശേഷം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും  സ്‌ഫോടന വസ്തുക്കള്‍ ഒന്നും  കണ്ടെത്താന്‍  കഴിഞ്ഞിട്ടില്ലഎന്ന്  നുലന്‍ഡ് പറഞ്ഞു.  ഈ ഭീഷണിയെ കുറിച്ച് വിശദമായ  അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്നും അധികൃതര്‍  പറഞ്ഞു.

ഇന്ത്യന്‍ അമ്പാസിഡറായ  നിരുപമാറാവൂ  സംഭവസമയത്ത് എംബസിയില്‍ ഇല്ലായിരുന്നു.  ഇന്ത്യയിലേയ്ക്കുള്ള  യാത്രയിലായിരുന്നു അവര്‍. എംബസിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അഞ്ജാത  സന്ദേശം ലഭിക്കുകയായിരുന്നു എന്ന് നിരുപമ അറിയിച്ചു. തിരക്കേറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ എംബസിയില്‍ 140 ഓളം ജീവക്കാരുണ്ട്.