സേനയും പ്രതിരോധ വകുപ്പും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല :എ കെ ആന്റണി

single-img
11 April 2012

കൊച്ചി:ആയുധം വാങ്ങുന്നതിൽ രാജ്യതാല്പര്യമാണ് മുഖ്യമെന്നും സേനയും പ്രധിരോധ വകുപ്പും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ലെന്നും പ്രധിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു.ഇന്ത്യൻ സൈന്യത്തെ കുറിച്ചു തനിക്കു ഏറെ പ്രതീക്ഷയുണ്ടെന്നും ദേശീയ സുരക്ഷയ്ക്കുവേണ്ടുന്നതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുമെന്നും പ്രധിരോധ മേഖലയെ കുറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നു അന്വേഷിക്കുമെന്നു കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന ആന്റണി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും കടല്‍സുരക്ഷയും ശക്‌തമാക്കുന്നതിന്റെ ഭാഗമായി തീരദേശ സേനയെ ശക്‌തിപ്പെടുത്തും. ഇതിന്റെ ഭാഗമായി രാജ്യത്ത്‌ 46 തീരദേശ റഡാര്‍ സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കും. ഇവയില്‍ നാലെണ്ണം കേരളത്തിലും ആറെണ്ണം ലക്ഷദ്വീപിലുമാണ്‌. തീരദേശ പൊലീസ്‌ സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ആന്റണി പറഞ്ഞു.