എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ പോത്തന്‍കോട് ബ്ലോക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

single-img
11 April 2012

ചിറയിന്‍കീഴ് മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തില്‍  പോത്തന്‍കോട്  ബ്ലോക്ക് ഓഫീസിലേയ്ക്ക് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി ഇന്ന് രാവിലെ 10 മണിക്ക്   മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരളത്തിലെ തൊഴിലുറപ്പുമേഖലയില്‍  പണിയെടുക്കുന്ന തൊഴിലാളികളുടെ  അവകാശങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്

വേതനം മുന്നുറായും  തൊഴില്‍ ദിനങ്ങള്‍ ഇരുന്നൂറായും വര്‍ദ്ധിക്കുക, ഒരു കുടുംബത്തില്‍ നിന്നും പേര് രജിസ്റ്റര്‍ ചെയ്യുന്ന ഒരോരുത്തര്‍ക്കും 200ദിവസം  തൊഴില്‍ നല്‍കുക, ദേശീയ ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുക, വിപുലമായ  ഇന്‍ഷുറന്‍സ്  പദ്ധതിയും ഈ .എസ്.ഐ പദ്ധതിയും ഏര്‍പ്പെടുത്തുക, അപകടമരണ ധനസഹായം  ഒരു ലക്ഷം രൂപയാക്കുക,  തൊഴില്‍ സമയം രാവിലെ 10 മണി മുതല്‍ 4 വരെയാക്കുക,  തൊഴിലുറപ്പ്  തൊഴിലാളികള്‍ക്ക് ഫെസ്റ്റിവെല്‍ അലവന്‍സ് അനുവദിക്കുക, അധിക ജോലി കണക്കിലെടുത്ത് മെറ്റമാരുടെ വേതനം വര്‍ദ്ധിപ്പിക്കുക  എന്നീ  ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്  മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. മാര്‍ച്ചില്‍ എ.ഐ.ടി.യു.സി  ജില്ലാ പ്രസിഡന്റ് കെ.പി ശങ്കര്‍ദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറിമാരായ വി.ശശി എം.എല്‍.എ, മനോജ് ബി. ഇടമനയും, കടയ്ക്കാവൂര്‍ ശിവദാസനും മാർച്ചിൽ പങ്കെടുത്തു

സി.പി.ഐ ചിറയിന്‍കീഴ് എല്‍.സി സെക്രട്ടറി സജിത്ത് കൂന്തള്ളൂര്‍, ജില്ലാവൈസ് പ്രസിഡന്റ് കോരാണിവിജു, ജില്ലാകമ്മിറ്റി അംഗങ്ങളായ  ബിന്ദു, ഡി.പ്രകാശ്, സി.പി.ഐ.  കിഴുവിലം എല്‍.സി.സെക്രട്ടറിയായ റ്റി.സുനില്‍, സി.പി.ഐ.  കഠിനംകുളം എല്‍.സി.സെക്രട്ടറിയായ  ടൈറ്റസ്.ഡി, സി.പി.ഐ മംഗലാപുരം എല്‍.സി സെക്രട്ടറി മനോഹരന്‍ നായര്‍  എന്നിവരും പങ്കെടുത്തു.