ഓദ് കൂട്ടക്കൊല :23 പേരെ വിട്ടയച്ചു.

single-img
10 April 2012

അഹമ്മദാബാദ്: ഗോദ്ര കലാപത്തിനിടെ നടന്ന ഓദ്  കൂട്ടക്കൊലയില്‍ 23 പേര്‍ കുറ്റക്കാരാണെന്ന് ജില്ലാ കോടതി വിധിച്ചു.47 പേരിൽ ബാക്കി 23 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.2002 ഫെബ്രുവരി 27 നാണ്‌ ഗോധ്രയിലുണ്ടായ ട്രെയിന്‍ അഗ്നിബാധയില്‍  സംഘപരിവാർ അനുയായികളടക്കം  58 പേര്‍ കൊല്ലപ്പെട്ടത്‌. തുടര്‍ന്നു സംസ്‌ഥാനമാകെ പടര്‍ന്ന വര്‍ഗീയ കലാപത്തിനിടെ മാര്‍ച്ച്‌ ഒന്നിനായിരുന്നു ഓഡെ കൂട്ടക്കൊല.                                                                                                                                                                                  ഓദെയില്‍ മുസ്ലിംകള്‍ അഭയം തേടിയ 20 വീടുകള്‍ രണ്ടായിരത്തോളം വരുന്ന കലാപകാരികള്‍ ആക്രമിച്ചു. തീവയ്‌ക്കപ്പെട്ട ഒരു വീടിനുള്ളില്‍ ഒമ്പതു സ്‌ത്രീകളും ഒമ്പതു കുട്ടികളുമടക്കം 23 പേര്‍ വെന്തുമരിക്കുകയുംചെയ്തിരുന്നു  .ഈ  കേസില്‍ 47 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. ഒരാള്‍ വിചാരണയ്‌ക്കിടെ മരിച്ചു. ശേഷിക്കുന്നവരില്‍ 23 പേരെയാണ്‌  പ്രത്യേക കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്‌.ഗുജറാത്ത് കലാപത്തില്‍പ്പെട്ട ഒമ്പതു കേസുകളാണ് എസ്ഐടി അന്വേഷിക്കുന്നത്. ഇതില്‍ കോടതി വിധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ കേസാണ് ഓദ് കൂട്ടക്കൊല സംബന്ധിച്ചുള്ളത്. ഗോദ്രയില്‍ ട്രെയ്ന്‍ കത്തിച്ച കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവും വിധിക്കപ്പെട്ടു.                                                             കേസില്‍ വാദം കേട്ട പ്രത്യേക ജഡ്‌ജി എസ്‌.വൈ. ത്രിവേദിയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 21നു സ്‌ഥലംമാറ്റിയതു വിവാദമായിരുന്നു. ജാംനഗറിലേക്കു മാറ്റപ്പെട്ട അവര്‍ പിറ്റേന്നു ജഡ്‌ജി സ്‌ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറും രാജിവച്ചു. പിന്നീടു ഗുജറാത്ത്‌ ഹൈക്കോടതി നിയോഗിച്ച പുതിയ ജഡ്‌ജിക്കു മുന്നില്‍ പുതിയ പ്രോസിക്യൂട്ടറാണ്‌ എസ്‌.ഐ.ടിക്കു വേണ്ടി ഹാജരായത്‌.