സീതയ്ക്ക് ശേഷം ദ്രൗപതിയാവാന്‍ നയന്‍സ് ഒരുങ്ങുന്നു
10 April 2012
ശ്രീരാമരാജ്യത്തില്‍ സീതയായി തിളങ്ങിയ നയന്‍സ് ദ്രൗപതിയാവാന്‍ ഒരുങ്ങുന്നു. ഈ ചിത്രത്തില്‍ ശ്രീരാമനായി വേഷമിട്ട തെലുങ്കിലെ സൂപ്പര്‍താരം ബാലകൃഷ്ണ തന്നെയാണ് നയന്‍സിനെ പാഞ്ചാലിയാവുന്നതിന് ടോളിവുഡിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സീതയായി തിളങ്ങിയ നയന്‍സ് പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ഒരു പോലെ നേടിയിരുന്നു.വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നടി സൗന്ദര്യയെ നായികയായി ഈ സിനിമ ചെയ്യുവാന്‍ ബാലകൃഷ്‌ണന്‍ ആലോചിരുന്നു.
ഔദ്യോഗിക അറിയിപ്പെന്നും ലഭിച്ചില്ലെങ്കിലും സീതയ്ക്ക്‌ശേഷം ദ്രൗപതിയായി വേഷമിടാന്‍ നയന്‍താര ഒരുങ്ങുകയാണ് എന്നതാണ് ടോളിവുഡിന്റെ സംസാരം.