വീണ്ടും കപ്പല്‍റാഞ്ചല്‍: കപ്പലില്‍ 17 ഇന്ത്യക്കാര്‍ അടക്കം 22 ജീവനക്കാര്‍

single-img
8 April 2012

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ  22  ജീവനക്കാരുള്ള എണ്ണ കപ്പല്‍ സൊമലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒമാന്‍ തീരത്തുനിന്നും റാഞ്ചി. ഒമാന്‍ തീരത്തുനിന്നും  നൈജീരിയയിലേക്കു പോവുകയായിരുന്ന  എം.ടി.റോയല്‍ ഗ്രേസ് എന്ന കപ്പല്‍  കഴിഞ്ഞ മാസം  നാലിനാണ്  കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.  ഇതില്‍ 17 ഇന്ത്യക്കാരും മൂന്നു നൈജീരിയക്കാരുംഒരു പക്കിസ്ഥാന്‍ക്കാരനും ഒരു  ബംഗ്ലാദേശ് സ്വദേശിയും   പെടുന്നു.  ഒരു മാസം മുമ്പാണ് കപ്പല്‍ തട്ടിയെടുത്തതെങ്കിലും അടുത്ത ദിവസമാണ്  ഇക്കാര്യം അറിഞ്ഞതെന്ന്  കപ്പലിലെ ജീവക്കാരുടെ  ബന്ധുക്കള്‍   പറയുന്നു. സൊമാലിയന്‍  കടല്‍ക്കൊള്ളക്കാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള  ചര്‍ച്ച പുരോഗമിക്കുകയാണ്.
ദുബൈയിലെ  ഏജന്റുമാര്‍ വഴിചര്‍ച്ച നടത്തുന്നുണ്ട്,  ജീവനക്കാരെ എത്രയും പെട്ടന്ന് മോചിപ്പിക്കാള്ള ശ്രമത്തിലാണെണ്‌ ഈസ്റ്റ്  ഇന്ത്യ ഷിപ്പിംഗ് കമ്പനി എന്ന്  സി.ഇ.ഒ മനു ചൗഹാന്‍  പറയുന്നു. 21 കപ്പലുകള്‍  സെമാലിയന്‍  കടല്‍കൊള്ളക്കാരുടെ  കസ്റ്റഡിയിലെടുത്തിട്ടുള്ളതില്‍  289 ജീവനക്കാര്‍ ഇപ്പോഴും  കൊള്ളക്കാരുടെ  ബന്ദികളായി തുടരുകയാണ്.