സ്വർണ്ണ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

single-img
8 April 2012

ബജറ്റിൽ സ്വർണ്ണാഭരണങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് മൂന്നാഴ്ചയായി സ്വർണ്ണവ്യാപാരികൾ നടത്തി വന്ന സമരം അവസാനിച്ചു.ധനമന്ത്രി പ്രണബ് മുഖർജി,യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണിത്.അധിക നികുതി പിൻ വലിക്കണമെന്ന വ്യാപാരികളുടെ ആവശ്യം നേതാക്കൾ അംഗീകരിച്ചതായാണ് വിവരം.ബ്രാൻഡ് ചെയ്യാത്ത ആഭരണങ്ങൾക്ക് എക്സൈസ് തീരുവ ഏർപ്പെടുത്തുകയും ഇറക്കുമതി തീരുവ കൊണ്ട് വരികയും ചെയ്തതാണ് വ്യാപാരികളെ സമരത്തിലേയ്ക്ക് നയിച്ചത്.ഇപ്പോൾ കൊടുത്തിരിക്കുന്ന ഉറപ്പ് പ്രകാരം ഒരു ശതമാനം എക്സൈസ് തീരുവ എടുത്ത് കളഞ്ഞില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.