മാലിയിൽ അധികാര കൈമാറ്റത്തിന് വഴിതെളിഞ്ഞു

single-img
7 April 2012

പട്ടാള അട്ടിമറിയെത്തുടർന്ന് അനിശ്ചിതത്വത്തിലായ മാലിയിൽ ഭാഗികമായ അധികാര കൈമാറ്റത്തിന് വിമതർ സമ്മതിച്ചു.വിമത അട്ടിമറിയ്ക്ക് നേതൃത്വം നൽകിയ ക്യാപ്റ്റൻ അമാദൌ സനോഗോയാണ് ഇക്കാര്യം പതിഞ്ച് ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ “എക്കോവാസിൽ’ അറിയിച്ചത്.ജനാധിപത്യത്തിലേയ്ക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി സൈന്യം ഇപ്പോൾ പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന പാർലമെന്റ് സ്പീക്കർ ദിയോങ്കൌണ്ട ത്രാവോരേയ്ക്ക് അധികാരം കൈമാറും.തുടർന്ന് അദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കും.എക്കോവാസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്.വിമതർ അധികാര കൈമാറ്റത്തിന് സമ്മതിച്ചതോടെ മാലിക്കെതിരെ ഏർപ്പെടുത്തിയിരുന്ന വാണിജ്യ,വ്യാപാര ഉപരോധം പിൻവലിക്കാൻ എക്കോവാസ് തീരുമാനിച്ചു.അധികാര കൈമാറ്റം എന്ന് നടക്കുമെന്നതിനെകുറിച്ച് തീരുമാനമായിട്ടില്ല.

രാജ്യത്തിന്റെ വടക്കൻ മേഖല വിമതർ പിടിച്ചെടുത്തിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് മാർച്ച് 22 നാണ് സൈന്യത്തിലെ ഒരു വിഭാഗം ക്യാപ്റ്റൻ സനോഗോയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്തത്.ഇപ്പോഴും ആ പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന വിമതരെത്തുരത്താൻ എമിക്കോസും ഫ്രഞ്ച് സർക്കാറും വിമത സൈനികരെ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.