സ്വർണ്ണം :ബജറ്റ് നികുതി പിൻവലിച്ചേയ്ക്കും

single-img
7 April 2012

ന്യൂഡൽഹി: സ്വർണ്ണത്തിനു ബജറ്റിൽ നികുതി ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന്  സ്വർണ്ണവ്യാപാരികളുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജനർദ്ദൻ ദ്വിവേദി ആവശ്യപ്പെട്ടു.ബജറ്റിൽ സ്വർണ്ണത്തിനു 4% നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചു കഴിഞ്ഞ 21 ദിവസമായി വ്യാപരികൾ രാജ്യവ്യാപകമായി സമരത്തിലാണ്.  വ്യാപരികൾ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ യും കേന്ദ്ര ധന മന്ത്രി  പ്രണബ് മുഖർജിയെയും കണ്ട്  ഈ ആവശ്യം ഉന്നയിച്ചിരുന്നു.സംസ്ഥാന സർക്കാരുകളും ബി ജെ പിയും നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.സോണിയാ ഗാന്ധികൂടി ഇതിൽ ഇടപെട്ടതോടെ സ്വർണ്ണത്തിന്റെ നികുതി പ്രണബ് മുഖർജി പിൻവലിക്കുമെന്ന് കരുതാം.