അഴിമതി വിരുദ്ധ പ്രചാരണങ്ങള്‍ ഇനി എസ്.എം.എസ് വഴി: ഹസാരെ സംഘം
7 April 2012
ഹസാരെ സംഘത്തിന്റെ അഴിമതിവിരുദ്ധ സന്ദേശങ്ങള്‍ ഇനി എസ്.എം.എസിലൂടെ. ഹസാരെ സംഘത്തിന്റെ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെടുകയും കരിവാരിത്തേക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആശയം അവതരിപ്പിക്കുന്നതെന്ന് ഹസാരെ സംഘം പറഞ്ഞു.
ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ മൊബൈല്‍ ഫോണിലേയ്ക്ക് സംഘടനയുടെ അഴിമതി വിരുദ്ധ സന്ദേശങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് ലഭ്യമാകും. അഴിമതിവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നതിന് ഹസാരെ സംഘം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ കാര്‍ഡുകള്‍ 25 രൂപ വിലയുള്ളതാണ്. ഇങ്ങനെ ഒരുകോടി കാര്‍ഡുകള്‍ ആണ് ഇറക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം ഇത് നടപ്പിലാക്കുന്നത് ഉത്തര്‍പ്രദേശിലാണ്.