പരിയാരം ; പ്രവേശന പരീക്ഷ മുഹമ്മദ് കമ്മിറ്റിയുടെ അനുവാദമില്ലാതെ
6 April 2012
പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍, പി.ജി സീറ്റുകളിലേയ്ക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഈ മാസം 30ന് നടത്തുന്ന പരീക്ഷയ്ക്ക് മുഹമ്മദ് കമ്മിറ്റിയുടെ അറിവോ അംഗീകാരമോ ഇല്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയാണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. ഈ മാസം 15ന് നടത്താന്‍ ഇരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവേശന പരീക്ഷയ്ക്കും മുഹമ്മദ് കമ്മിറ്റിയുടെ അംഗീകാരമില്ല.