തെലുങ്കാല; 10, 20 തീയതികളില്‍ റാലികള്‍ സംഘടിപ്പിക്കും: ജെ.എ.സി
5 April 2012
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നതിന് മുമ്പ് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണം എന്ന് ജെ.എ.സിയുടെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ പുതിയ പ്രക്ഷോഭം തുടങ്ങുമെന്നും അവര്‍ അറിയിച്ചു. ഈ മാസം 24 നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. 2004, 2009 തിരഞ്ഞെടുപ്പു കാലഘട്ടങ്ങളില്‍ പ്രത്യേക തെലുങ്കാല സംസ്ഥാനം അനുവദിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയതാണ് . ഇതിനായി പാര്‍ട്ടി നേതൃത്വത്തിനുമേല്‍ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും സമ്മര്‍ദ്ദം ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10,20 തീയതികളില്‍ സംസ്ഥാനത്തു റാലികള്‍ സംഘടിപ്പിക്കുമെന്നും ജെ.എ.സി നേതാവ് മുന്നറിയിപ്പ് നല്‍കി.