മൂന്നാം മുന്നണിയില്ല :പകരം ഇടതു ജനാധിപത്യ ബദൽ

single-img
5 April 2012

സി പി എം കേന്ദ്രങ്ങ്ല് ശക്തമായി മുന്നോട്ട് വെച്ച മൂന്നാം മുന്നണിയെന്ന ആശയത്തെ പാർട്ടി തന്നെ ഉപേക്ഷിക്കുന്നു.പകരം ഇടതു ജനാധിപത്യ ബദലെന്ന പുതിയ നയമാണ് തങ്ങൾക്കിനി ഉണ്ടാകുകയെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.കോഴിക്കോട്ട് ഇന്നലെ കൊടിയേറിയ സി.പി.എം.ഇരുപതാം പാർട്ടി കോൺഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തിൽ കോൺഗ്രസ്സിനും ബി.ജെ.പി.യ്ക്കും ബദലാകാൻ രാജ്യത്താകമാനം സി.പി.എമ്മിന്റെ അടിത്തറ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കാരാട്ട് പറഞ്ഞു.ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിപ്ലവനയങ്ങളുമായി മുന്നോട്ട് പോകുമെന്നും അദേഹം വ്യക്തമാക്കി.ജനകീയ പ്രശ്നങ്ങൾ മറ്റു ജനാധിപത്യ സഖ്യങ്ങളുമായി ഒത്തു ചേർന്ന് നേരിടുമെന്നും അദേഹം പറഞ്ഞു.

സി.പി.എം.മുതിർന്ന അംഗമായ ആർ.ഉമാനാഥ് പതാക ഉയർത്തിയ പാർട്ടി കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് 175 പേർ ഉപ്പെടെ 815 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.ഇന്ന് രാഷ്ട്രീയ പ്രമേയത്തിലുള്ള പൊതു ചർച്ചയാണ് നടക്കുന്നത്.കേരളത്തിൽ നിന്ന് സി.പി.നാരായണൻ,കെ.ചന്ദ്രൻ പിള്ള,പി.കെ.ബിജു,കെ.കെ.ഷൈലജ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.നാളെ പ്രത്യയശാസ്ത്രരേഖയിന്മേലുള്ള ചർച്ച നടക്കും.