സാം പിട്രോഡ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ സാധ്യത

single-img
4 April 2012

അടുത്ത രാഷ്ട്രപതിയാകാൻ ഉയർന്ന് കേൾക്കുന്ന പ്രമുഖ പേരുകളുടെ കൂട്ടത്തിൽ വിവര സാങ്കേതിക രംഗത്തെ പ്രമുഖനും പ്രധാനമന്ത്രിയുടെ പൊതുവിവര സംവിധാനത്തിന്റെ ഉപദേശകനുമായ സാം പിട്രോഡയും.ഇന്ത്യയിൽ വിവര സാങ്കേതിക വിപ്ലവത്തിന് കാരണക്കാരനായി കണക്കാക്കപ്പെടുന്ന അദേഹത്തിന്റെ പേര് അപ്രതീക്ഷിതമായാണ് ഉയർന്ന് വന്നതെങ്കിലും പൊതു സമ്മതൻ എന്ന ലേബലിൽ യുപിഎ സർക്കാർ പുതിയ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ മുന്നിലാണ് പിട്രോഡയുടെ സ്ഥാനം.മമത ബാനർജി,ശരത് പവാർ,നവീൻ പട്നായക് തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖർക്കെല്ലാം സ്വീകാര്യനാണെന്നതാണ് അദേഹത്തിന് മുൻതൂക്കം നൽകുന്നത്.ഉപരാഷ്ട്രപതി ഹമീദ് അൻസാരി,ലോക് സഭ സ്പീക്കർ മീരാ കുമാർ,ധനകാര്യ മന്ത്രി മീര കുമാർ,നയതന്ത്രജ്ഞനായ ഡോ.കരൺ സിംഗ് എന്നിവരാണ് രാഷ്ട്രപതിയാകാൻ മുൻനിരയിലുള്ള മറ്റു പേരുകൾ.ഈ വർഷം ജൂലൈയിലാണ് പുതിയ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.