കിംഗ് ഫിഷർ ഉടൻ 60 കോടി രൂപ സേവന നികുതി അടയ്ക്കണം

single-img
4 April 2012

സാമ്പത്തിക പ്രതിസന്ധിയിൽ‌പ്പെട്ട് നട്ടം തിരിയുന്ന കിംഗ് ഫിഷർ എയർലൈൻസിനോട് സേവന നികുതി ഉടൻ അടച്ച് തീർക്കാൻ നികുതി വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.60 കോടി രൂപയാണ് ഈ ഇനത്തിൽ എയർലൈൻസ് സർക്കാറിലേയ്ക്ക് അടയ്ക്കേണ്ടത്.നികുതി അടയ്ക്കാത്തതിന്റെ പേരിൽ അക്കൌണ്ടുകൾ മരവിപ്പിച്ചിരുന്നതും പിൻവലിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ചെയർമാൻ എസ്.കെ.ഗോയൽ അറിയിച്ചു.സേവന നികുതിയടയ്ക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയും അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.ശമ്പളക്കുടിശ്ശികയുടെ പേരിൽ സമരം നടത്താനിരുന്ന ജീവനക്കാർ വിജയ് മല്ല്യ നൽകിയ ഉറപ്പിൽ സമരത്തിൽ നിന്ന് പിൻമാറിയതിന് അടുത്ത ദിവസമാണ് പുതിയ വെല്ലുവിളി കിംഗ് ഫിഷറിനെ തേടിയെത്തിയിരിക്കുന്നത്.20 കോടി രൂപ സേവന നികുതിയായി അടച്ചെന്ന് മല്ല്യ പറഞ്ഞത് കുറച്ച് ദിവസ്സങ്ങൾക്ക് മുൻപാണ്.