സൈനിക അട്ടിമറിനീക്കത്തെക്കുറിച്ചുള്ള വാർത്ത തെറ്റ്;പ്രതിരോധ മന്ത്രാലയം

single-img
4 April 2012

സൈനിക അട്ടിമറി എന്ന ഉദ്ദേശവുമായി കരസേനയുടെ രണ്ട് സുപ്രധാന യൂണിറ്റുകൾ രാഷ്ട്രപതി ഭവനിലേയ്ക്ക് പടയൊരുക്കം നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സൈന്യവും അറിയിച്ചു.പ്രതിരോധമന്ത്രി എ.കെ.ആന്റണി ഇക്കാര്യം കടകവിരുദ്ധമാണെന്ന് പറഞ്ഞു.കരസേന മേധാവി ജനറൽ വി.കെ.സിംഗ് തന്റെ പ്രായത്തെക്കുറിച്ചുള്ള വിവാദവുമായി സുപ്രീം കോടതിയെ സമീപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളായ ജനുവരി 16,17 നാണ് ഇങ്ങനെ ഒരു നീക്കം നടന്നെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.എന്നാൽ സൈന്യത്തിന്റെ ദിവസേനയുള്ള പരിശീലന പരിപാടിയാണ് നടന്നതെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വിശദീകരിച്ച സൈന്യം ഇത്തരത്തിൽ ഉള്ള പരിശീലനങ്ങൾ പതിവാണെന്നും തെറ്റിദ്ധാരണ അതിനെക്കുറിച്ചാണ് ഉണ്ടായതെന്നും  അറിയിച്ചു.രാജ്യത്ത് വരും ദിനങ്ങളിൽ രാഷ്ട്രീയ- വിവാദങ്ങൾക്ക് കാരണമാകുമായിരുന്ന വാർത്തയാണ് തെറ്റാണെന്ന് സർക്കാർ തന്നെ പറഞ്ഞിരിക്കുന്നത്.അച്ചടക്കത്തിന് പേരുകേട്ട ഇന്ത്യൻ സൈന്യത്തിനെ ക്കുറിച്ച് ഇങ്ങനെ ഒരു ആരോപണമുയർന്നതിന്റെ കാരണങ്ങൾ ദുരൂഹമായി തുടരുന്നു.ഇന്ത്യൻ ഭരണഘടന സംവിധാനത്തിൽ ഒരിക്കലും അട്ടിമറിക്കുള്ള സാധ്യത നിലനിൽക്കുന്നതല്ല.കരസേനയ്ക്കൊപ്പം തന്നെ ശക്തമായ നാവിക-വ്യോമ സേനകൾ ഉള്ളപ്പോൾ എത്ര തന്നെ ശക്തമായ കരസേന യൂണിറ്റ് വിചാരിച്ചാലും രാജ്യത്ത് ഒരു അട്ടിമറി സാധ്യമല്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.