വിമാനം പറത്തുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണു: ഭാര്യ പൈലറ്റായി

single-img
4 April 2012

വാഷിംഗ്ഡൺ : വിമാനം പറത്തുന്നതിനിടെ ഭര്‍ത്താവ്‌ കുഴഞ്ഞുവീണു മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ കൂടെയുണ്ടായിരുന്ന എണ്‍പതുകാരിയായ ഭാര്യ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്‌ സുരക്ഷിതമായി നിലത്തിറക്കി. ഏപ്രിൽ 2 നു ഇരട്ട എഞ്ചിനുള്ള വിമാനത്തിലാണ് ദമ്പതികള്‍ യാത്ര ചെയ്തത്. സ്റ്റര്‍ജിയോണ്‍ ബേയ്ക്ക് 10 കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീഴുകയായിരുന്നു  ഈ അവസരത്തിൽ  വിമാനം പറത്തുന്നതില്‍ യാതൊരു പരിശീലനവും നേടാത്ത  അദ്ദേഹത്തിന്റെ ഭാര്യ  പൈലറ്റിന്റെ ചുമതല ഏറ്റെടു ക്കുകയും  വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്തു. 
തങ്ങള്‍ അപകടത്തിലാണെന്ന് അടുത്തുള്ള  വിമാനത്താവളത്തെ  റേഡിയോ ബന്ധം വഴി അറിയിക്കുകയും ചെയ്തു . സന്ദേശം ലഭിച്ചയുടനെ പറന്നുയര്‍ന്ന മറ്റൊരു വിമാനത്തിന്റെ പൈലറ്റ്‌ ഈ വിമാനത്തിനു സമീപം എത്തുകയും  ഹെലന്‌ ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. ഡോര്‍ കൗണ്ടി വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയ വിമാനത്തില്‍ നിന്നും നിസാര പരിക്കുകളോടെ ഹെലന്‍ പുറത്തു വന്നെങ്കിലും ഭര്‍ത്താവ്‌ ജോണ്‍ ഇതിനിടെ ഹൃദയാഘാതത്തില്‍ മരണപ്പെട്ടിരുന്നു.