ആർ.ശെൽവരാജിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വി.എം.സുധീരൻ

single-img
3 April 2012

നെയ്യാറ്റിൻകരയിൽ ആർ.ശെൽവരാജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വി.എം.സുധീരനും.ഈ വിഷയത്തെ പരാമർശിച്ച് കൊണ്ട് അധികാരത്തിനു വേണ്ടി കൂറുമാറുന്നത് ശരിയായ പ്രവണതയല്ലെന്നും ഇതു ജനാധിപത്യ സംവിധാനത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തെ ക്കുറിച്ചുള്ള തന്റെ അഭിപ്രായം കെ.പി.സി.സി. സംഘടനാ സമിതി യോഗത്തിൽ പറയുമെന്നും സുധീരൻ കൂട്ടി ചേർത്തു.ഇതോടെ ഇതു സംബന്ധിച്ച് എതിർ അഭിപ്രായമുള്ള പ്രമുഖരുടെ നിര കോൺഗ്രസ്സിൽ നീണ്ട് വരുകയാണ്.