അനന്തഭദ്രത്തിനു ശേഷം ‘ഭദ്രാസനം’
3 April 2012
അനന്തഭദ്രത്തിന്റെ രണ്ടാംഭാഗം വരുന്നു. ‘ഭദ്രാസനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ തന്നെയാണ്. പരസ്യചിത്രങ്ങളിലൂടെ മികവ് തെളിയിച്ച ജബ്ബാര്‍ കല്ലറയ്ക്കലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ദിഗംബരനിലൂടെ കഥപറയുന്ന ഭദ്രാസനത്തില്‍ പൃഥിരാജും കാവ്യാമധവനും ഉണ്ടാവില്ലെന്നാണ് സൂചന. കന്നട നടി ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. നായകന്റെ സ്ഥാനത്ത് ആരാണ് എന്നത് വെളിപ്പെടുത്തിയിട്ടില്ല.