റഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം പൊളിച്ചുമാറ്റാന്‍ കോടതി ഉത്തവ്
2 April 2012
റഷ്യയിലെ വേദിക്ക് കള്‍ച്ചറല്‍ സെന്ററിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റാന്‍ സെന്റ് പിറ്റേഴ്‌സ് ബെര്‍ഗിലുള്ള കോടതി ഉത്തരവിട്ടിരിക്കുന്നു. ഈ വിധിക്കെതിരെ അപ്പീല്‍ കൊടുക്കുവാന്‍ ഇന്ത്യയുടെയും റഷ്യയുടെയും പ്രസിഡന്റ്മാര്‍ മുന്‍കൈ എടുക്കണമെന്നും ക്ഷേത്രം സംരക്ഷിക്കുന്നതിന് റഷ്യന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായും കള്‍ച്ചറല്‍ സെന്ററിന്റെ ചെയര്‍മാന്‍ സുരന്‍ കാരാപെറ്റിയന്‍ അഭിപ്രായപ്പെടുന്നു.