യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
31 March 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കെ മാര്‍ച്ചില്‍ പങ്കെടുത്ത് പിന്‍നിരയില്‍ നിന്ന പ്രവര്‍ത്തകരില്‍ ഒരുവിഭാഗം സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പലഭാഗങ്ങളിലായി ചിതറിയ പ്രവര്‍ത്തകര്‍ പോലീസിന് നേര്‍ക്ക് കല്ലും കുപ്പികളും ഇടയ്ക്ക് വലിച്ചെറിഞ്ഞു. ഒന്നരമണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരത്ത് സംഘര്‍ഷസ്ഥിതിയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ മറിഞ്ഞുവീണു. ഇവയ്ക്ക് ചെറിയതോതില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പോലീസ് ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും എആര്‍ ക്യാമ്പിലെ ഒരു എഎസ്‌ഐയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരത്തും സ്റ്റാച്യൂവിലും വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. 11.30 ഓടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിര
ുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. ഏറെ നേരം പ്രവര്‍ത്തകര്‍ ഇവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് സംഘര്‍ഷം ഉണ്ടായത