മുറിഞ്ഞപാലം ജൂണിനു മുൻപ് ഗതാഗതത്തിന് തുറന്നു കൊടുക്കും

single-img
31 March 2012

പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി അടച്ചിട്ടിരിക്കുന്ന മുറിഞ്ഞപാലം റോഡ് ജൂണിനു മുൻപ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും.മൺസൂൺ ആരംഭിക്കുന്നതിനും സ്കൂൾ തുറക്കുന്നതിനും മുൻപ് പാലവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാകും.200 ദിവസം കൊണ്ട് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാകുന്നു എന്നത് തന്നെയാണ് പ്രത്യേകത.മെഡിക്കൽ കോളേജിനെ പട്ടവുമായി ബന്ധിപ്പിച്ചിരുന്ന പഴയ പാലം കഴിഞ്ഞ നവംബറിൽ ആണ് പൊളിച്ച് മാറ്റിയത്.ഇതിനെത്തുടർന്ന് പ്രദേശത്ത് കൂടി യാത്ര ചെയ്തവർക്ക് മറ്റു റോഡുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.കൂടാതെ വാഹനകുരുക്കും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജിലേയ്ക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും.