കൂടംകുളം പദ്ധതിയിലെ മുഴുവൻ വൈദ്യുതിയും തമിഴ് നാടിന് വേണമെന്ന് ജയലളിത

single-img
31 March 2012

കൂടംകുളം പദ്ധതിയിൽ ലഭിക്കുന്ന മുഴുവൻ വൈദ്യുതിയും തമിഴ് നാടിന് നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹൻ സിംഗിന് കത്തെഴുതി.തമിഴ് നാട്ടിൽ കനത്ത വൈദ്യുതക്ഷാമം അനുഭവപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജയലളിത ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ശക്തമായ പ്രതിഷേധങ്ങളെ അതിജീവിച്ച് കൊണ്ട് ഈ മാസം 19 നാണ് തമിഴ് നാട് സർക്കാർ പദ്ധതിയ്ക്ക് അനുമതി നൽകിയത്.ആണവനിലയത്തിൽ നിന്നും ഉല്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയിൽ നിന്നും 925 മെഗാവാട്ട് തമിഴ് നാട്ടിന് നൽകാമെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്.എന്നാൽ ഇത് മതിയാകില്ലെന്നാണ് ഇപ്പോൾ സംസ്ഥാനം പറയുന്നത്.കൂടാതെ കേന്ദ്ര പൂളിൽ നിന്ന് തങ്ങൾ ആവശ്യപ്പെട്ട 100 മെഗാവാട്ടിൽ നിന്നു 100 മെഗാവാട്ട് മാത്രമാണ് ഇപ്പോൾ നൽകിയതെന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജയലളിത പറഞ്ഞു.