ലൈസന്‍സ് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ വെടിവഴിപാട് പാടില്ലെന്ന് ഹൈക്കോടതി

single-img
31 March 2012

കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ലൈസന്‍സില്ലാത്ത ക്ഷേത്രങ്ങളില്‍  വെടി വഴിപാട്  നിറുത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇത്തരം ക്ഷേത്രങ്ങളില്‍  വെടിവഴിപാട് ലൈസന്‍സിനായി  മൂന്ന് ദിവസത്തിനകം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വഴി അപേക്ഷ നല്‍കണം. അപേക്ഷയുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരും, പോലീസും രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും  കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്തരവു ബാധകമാക്കുന്നതിനെക്കുറിച്ച് അതത്  ബോര്‍ഡുകള്‍  അഭിപ്രായമറിയിക്കണം.  ഇതിനായി ഈ രണ്ടു ദേവസ്വം ബോര്‍ഡുകള്‍ക്കും ഉത്തരവിന്റെ  പകര്‍പ്പു നല്‍കണമെന്നും  കോടതി നിര്‍ദ്ദേശിച്ചു.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ വെടിവഴിപാടുമായി  ബന്ധപ്പെട്ട്  സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.