പിന്നാക്കസമുദായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോര്‍ഷിപ്പ് മെച്ചപ്പെടുത്തും- ഉമ്മന്‍ചാണ്ടി

single-img
31 March 2012

പിന്നോക്ക സമുദായവിദ്യര്‍ത്ഥികള്‍ക്കായുള്ള  സ്‌കോളര്‍ഷിപ്പ് കേന്ദ്ര സഹയത്തോടെ  അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഒ.ബി.സി പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ  സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നുള്ള  പത്ത് വിദ്യാര്‍ത്ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പ് നല്‍കി മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.

വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ  ഏപ്രിലില്‍ ഒറ്റത്തവണ തിരിച്ചടവിന് അവസരം നല്‍കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികളുടെ  വിദ്യാഭ്യാസ വായ്പ രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ഷിക വരുമാനം 44,500 രൂപയില്‍  കൂടുതലില്ലാത്ത  ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കാണ്  സ്‌കോളര്‍ഷിപ്പ് നല്‍കുക.  മറ്റ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല.  ആറ്, ഏഴ് , എട്ട് ക്ലാസുകള്‍ക്ക് 900 രൂപയും ഒന്‍പത് , പത്ത് ക്ലാസുകള്‍ക്ക് 1000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ്  നല്‍കുക.   ഇത്തവണ 4,81,118 വിദ്യാര്‍ത്ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പ് ലഭിക്കും.  പിന്നാക്ക സമുദായ വികസന  വകുപ്പ്  ഡയറക്ടര്‍ വി.ആര്‍ ജോഷി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എസ്.ലളിതാംബിക, പൊതുവിദ്യാഭ്യാസ വകുപ്പുസെക്രട്ടറി  എ.ഷാജഹാന്‍, പിന്നോക്ക സമുദായ വികസന വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജസൂസന്‍ ഇ.സാരസം, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.