ക്രിമിനല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ബഹുമാനിക്കാനാവില്ല: കേജ്‌രിവാള്‍

single-img
30 March 2012

പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ  നടത്തിയ   പരാമര്‍ശത്തില്‍  നിന്ന് അന്നാഹസാരെ  സംഘത്തിലെ  പ്രധാനി അരവിന്ദ് കേജ്‌രിവാള്‍ പിന്നോട്ടില്ല. അവകാശലംഘനം  നടത്തിയെന്ന് ആരോപിച്ച്  ലഭിച്ച  നോട്ടീസിന് മറുപടി  പറയവേയാണ്  കേജരിവാള്‍  മുന്‍ നിലപാടില്‍  ഉറച്ചു നിന്നത്. പൊതുജന സേവനം അല്പം പോലും  നടത്താത്ത നിരവധി വ്യവസായികള്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ  പാര്‍ലമെന്റില്‍  സീറ്റ്  തരപ്പെടുത്തിയിട്ടുണ്ട്.  തികച്ചും ബിസിനസ്  ലക്ഷ്യത്തോടെയാണ്  ഇത്തരക്കാര്‍ പാര്‍ലമെന്റിനെ  കാണുന്നത്. ഇത്  പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യലോ, അവഹേളിക്കലോ അല്ലെങ്കില്‍ ഇതിനെ എന്തുപേരു വിളിക്കുമെന്നും കേജ്‌രിവാള്‍ ചോദിച്ചു.

ഒരു തീവണ്ടി അപകടത്തെ തുടര്‍ന്ന്  മുന്‍ റെയില്‍വേ മന്ത്രി  ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജിവച്ച  പാര്‍ലമെന്റാണിതെന്നും  അങ്ങനെയുള്ള ഒരു  പാര്‍ലമെന്റിനായി  എന്തും ത്യജിക്കാന്‍ താന്‍ തയ്യാണാണെന്നും  ക്രിമിനലുകള്‍ വാഴുന്ന  ഈ പാര്‍ലമെന്റിനെ  എങ്ങനെ ബഹുമാനിക്കാനാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തും