കത്തു ചോരൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കും

single-img
29 March 2012

ന്യൂഡൽഹി: കരസേനാ മേധാവി ജനറല്‍ വി.കെ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്നതിനെകിറിച്ച്  ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കാൻ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. .വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. രഹസ്യ സ്വഭാവമുള്ള കത്താണ് താന്‍ പ്രധാനമന്ത്രിക്ക് അയച്ചത്. അത് ചോർത്തേണ്ട യാതൊരു ആവശ്യവും തനിക്കില്ല.കത്ത് ചോര്‍ന്ന സംഭവം വഞ്ചനയായി കണക്കാക്കി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധസജ്ജത അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 12ന് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്.