ലോകത്തിലെ ഉയർന്ന സംരഭകരുടെ പട്ടികയിൽ നാരായണമൂർത്തിയും

single-img
29 March 2012

ന്യൂയോർക്ക്: ഈ കാലഘട്ടത്തിലെ ഉന്നതരായ  12 സംരംഭകരുടെ’ പട്ടികയില്‍ ഇന്‍ഫോസിസ്‌ സഹസ്‌ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയും.അമേരിക്കന്‍ മാഗസിൻ ആയ  ഫോര്‍ച്യൂണ്‍  ആണ് സർവ്വേയിലൂടെ ഇക്കാര്യം കണ്ടെത്തിയത്.ഒന്നാം സ്ഥാനത്ത് അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ആണ് താഴെയായി  മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ ബര്‍ഗ്, ഗുഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ബംഗ്ളദേശ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ് യൂനുസ് തുടങ്ങിയവരുമുണ്ട്.

                പട്ടികയിലെ ഏക ഇന്ത്യക്കാരനായ ഇദ്ദേഹം 21 വര്‍ഷത്തോളം ഇന്‍ഫോസിസിന്റെ സി.ഇ.ഒയായിരുന്നു. ഔട്ട്‌സോഴ്‌സിംഗ്‌ വിപ്ലവത്തിനു വഴിയൊരുക്കുക വഴി കോടിക്കണക്കിനു ഡോളറാണ്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയിലെത്തിച്ചത്‌. ഇന്നത്തെ ത്യാഗം നാളത്തെ സഫലീകരണം എന്ന മൂര്‍ത്തിയുടെ വാക്കുകള്‍ മാഗസിന്‍ ഉദ്ധരിച്ചിട്ടുണ്ട്‌. പട്ടികയില്‍ പത്താം സ്‌ഥാനത്താണു മൂര്‍ത്തി.ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുകയും ലോക വാണിജ്യ രംഗത്തിന്‍റെസ്വഭാവംതന്നെ മാറ്റിമറിക്കുകയും ചെയ്തവരാണു പട്ടികയിലുള്ളതെന്നു ഫോര്‍ച്യൂണ്‍ മാസിക  വിശദീകരിച്ചു.