ബംഗാളിൽ മുഖ്യ പത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.

single-img
29 March 2012

കൊൽക്കത്ത: പശ്ചിമബംഗാളിൽ  ബംഗാളി, ഹിന്ദി, ഉര്‍ദു എന്നി പത്രങ്ങൾ ഒഴികെ ബാക്കി എല്ല പത്രങ്ങൾക്കും മുഖ്യമന്ത്രി മമതാ ബാനർജി വിലക്ക് ഏർപ്പെടുത്തി.ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണുസർക്കുലറിൽ പറയുന്നത്. ഇന്നലെ പുറത്തറിക്കിയ ഈ ഉത്തരവിനെതിരെ  തൃണമൂല്‍ സര്‍ക്കാരിലെ സഖ്യകക്ഷി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം ഭരണഘടന വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇടതുപക്ഷം അഭിപ്രായപ്പെട്ടു.എന്നാൽ ഈ ഉത്തരവിനെതിരെ ന്യായീകരണ വാദവുമായി സർക്കാർ രംഗത്തെത്തി,ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ അറിയാനായി എട്ടു പത്രങ്ങള്‍ ലൈബ്രറികളില്‍ ലഭ്യമായിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സംസ്ഥാന ലൈബ്രറികാര്യ മന്ത്രി അബ്ദുള്‍ കരിം ചൗധരി പറഞ്ഞു.   മറ്റു സർക്കുലേഷൻ കൂടിയ പത്രങ്ങളും സർക്കാർ ഫണ്ട് ഉപയോഗിച്ച്  വാങ്ങേണ്ടതില്ലാ എന്നണ് തീരുമാനം.