സംസ്ഥാനത്ത് വീണ്ടും പവര്‍കട്ടും ലോഡ്‌ഷെഡിംങ്ങും

single-img
28 March 2012

സംസ്ഥാനത്ത് വീണ്ടും പവര്‍കട്ടും ലോഡ്‌ഷെഡിംങ്ങും. ഇന്നലെ മുതല്‍ തന്നെ മെട്രോ നഗരങ്ങളിലൊഴികെ ബാക്കി എല്ലായിടത്തും അരമണിക്കൂര്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിത്തുടങ്ങി. മിക്കവാറും ഇന്നു മുതല്‍ തന്നെ നഗരങ്ങളിലും അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗും പവര്‍കട്ടും ഏര്‍പ്പെടുത്തിയേക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. തീരുമാനം നീണ്ടുപോയാല്‍ അത് വൈദ്യുതി ബോര്‍ഡിനെ രൂക്ഷപ്രതിസന്ധിയിലാക്കിയേക്കും.സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തിയതോടെ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലാതായിരിക്കുകയാണ്. വൈകിട്ട് ഏഴു മുതല്‍ ഒമ്പതു വരെ വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ സമയത്ത് അരമണിക്കൂറായിരിക്കും ലോഡ് ഷെഡിംഗ്. പകല്‍ സയമത്തായിരിക്കും വ്യവസായങ്ങള്‍ക്കും മറ്റും പവര്‍കട്ട് ഏര്‍പ്പെടുത്തുക.