സെൻസെക്സ് 309 പോയിന്റ് നഷ്ടം

single-img
27 March 2012

മുംബൈ:ഇന്ത്യൻഓഹരി വിപണിയിൽ കനത്ത നഷ്ട്ടം.സെന്‍സെക്സ് 308.96 പോയന്റിന്റെ നഷ്ടത്തോടെ 17,052.78 എന്ന നിലയിലും നിഫ്റ്റി 93.95 പോയന്റിന്റെ നഷ്ടത്തോടെ 5,184.25 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.രണ്ടു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് വിപണി അവസാനിച്ചത്.റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, മെറ്റല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു.

                                                       സ്‌റ്റെര്‍ലൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌, സിപ്ല,ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ടാറ്റാ പവര്‍, ഡി.എല്‍.എഫ്‌, എന്‍.ടി.പി.സി, ഭെല്‍, , ഭാരതി എയര്‍ടെല്‍, എസ്‌.ബി.ഐ,ബജാജ്‌ ഓട്ടോ, ഹിന്‍ഡാല്‍കോ, ഒ.എന്‍.ജി.സി. എന്നിവർക്കാണു കൂടുതൽ നഷ്ട്ടം ഉണ്ടായത്.