രൂപയുടെ മൂല്യം ഇടിഞ്ഞു

single-img
27 March 2012

തുടർച്ചയായ അഞ്ചാം ദിവസവും രൂപയുടെ മൂല്യം കുറഞ്ഞു. 10 പൈസ നഷ്ടത്തില്‍ 51.27/28ല്‍ ക്ലോസിങ്. മുന്‍ ക്ലോസിങ് 51.17ല്‍. കഴിഞ്ഞ 10 ആഴ്ചയിലെ ഏറ്റ വും കുറഞ്ഞ വിലയാണിത്.മാസാവസാനമായതിനാല്‍ എണ്ണക്കമ്പനികള്‍ക്ക് ഡോളറിന്റെ ആവശ്യം കൂടിയതും രൂപയുടെ മൂല്യത്തെ ബാധിച്ചു.ഓഹരി വിപണിയിലെ മോശം പ്രകടനവും ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിനു ഡിമാന്‍ഡ് ഉയര്‍ന്നതുമാണു രൂപയ്ക്കു വിനയായത്.അതേ സമയം രൂപയ്ക്ക് മൂല്യം ഇത്രയും കുറഞ്ഞിട്ടും റിസര്‍വ് ബാങ്ക് വിപണിയിൽ ഇടപെട്ടില്ല.ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും കമ്മി വര്‍ധനയും നാണയപ്പെരുപ്പം കൂടാന്‍ കാരണമായേക്കുമെന്ന് ആശങ്കപ്പെടുന്നു.ഇതും രൂപയുടെ തകർച്ചയ്ക്ക് വളം വെയ്ക്കുന്നതാണ്.