മൂന്നാറില്‍ ഭൂസംരക്ഷണ സേനയെ വിന്യസിച്ചു

single-img
27 March 2012

രാജ്യത്ത് ആദ്യമായി മൂന്നാറില്‍ ഭൂസംരക്ഷണ സേനയെ വിന്യസിച്ചു. സേനയുടെ പാസിംഗ് ഔട്ട് പരേഡില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. 2009 ഏക്കര്‍ ഭൂമി ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമി സംരക്ഷിക്കാനാണ് വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി ഭൂസംരക്ഷണ സേനയെ നിയോഗിച്ചത്. പരീക്ഷണമെന്ന നിലയില്‍ ആരംഭിച്ച 15 അംഗ സേനയെ ഭാവിയില്‍ കൂടുതല്‍ അംഗബലമുള്ളതാക്കും. രണ്ടുമാസത്തിനുള്ളില്‍ ഏറ്റെടുത്ത ഭൂമി മുഴുവന്‍ ജണ്ടയിട്ട് തിരിക്കുമെന്നും മന്ത്രി പറഞ്ഞു.