ഇന്ത്യൻ വിദ്ദ്യാർഥിക്ക് ജയിൽ ശിക്ഷ

single-img
27 March 2012

മെൽബൺ: ഓസ്ട്രേലിയന്‍ വിസ ലഭിക്കുന്നതിനുളള  ഇംഗ്ലീഷ് ടെസ്റ്റിങ് സിസ്റ്റം (ഐഇഎല്‍ടിഎസ്) മാര്‍ക്കില്‍ കൃത്രിമം കാണിച്ച കേസില്‍ ഇന്ത്യക്കാരനായ വിദ്ദ്യാർഥിക്ക്  ജയിൽ ശിക്ഷ. രാജേഷ് കുമാറിനാണ് (31) ഓസ്ട്രേലിയന്‍ കോടതി 14 മാസം തടവുശിക്ഷയ്ക്ക്  വിധിച്ചത്. പെര്‍ത്ത് ജില്ലാ കോടതിയാണു കേസ് പരിഗണിച്ചത്.ഇടനിലക്കാരന്‍ മുഖേന 2009 നവംബറിനും 2010 ജൂണിനും ഇടയില്‍ നടന്ന മാര്‍ക്ക്‌ തട്ടിപ്പില്‍  ഇയാൾ പങ്കാളിയാണെന്ന്‌ കോടതി കണ്ടെത്തുകയായിരുന്നു.

ഓസ്ട്രേലിയയിലെ സ്ഥിരം വിസ നേടാന്‍ പ്രിതിഷ് ഷാ എന്ന ഇടനിലക്കാരനു 5,000 ഡോളര്‍ നല്‍കിയാണ് ഇയാള്‍  മാര്‍ക്ക് തിരുത്തിയത്. കൂടാതെ മാര്‍ക്കു തിരുത്തി വിസ ശരിയാക്കുന്നതിനായി മറ്റു മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നു 32,000 ഡോളര്‍ വീതം കൈപ്പറ്റുകയും ചെയ്തിരുന്നു.ഇതേ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ 9 പേർ മെൽബൺ  ജയിലിൽ ഉണ്ട്.