പൊള്ളലേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരം

single-img
27 March 2012

ബാംഗളൂര്‍:  ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. ബാംഗളൂര്‍ വിദ്യാനഗര്‍ ഷാഷിബ് എന്‍ജിനിയറിംഗ് കോളജിലെ ഒന്നാംവര്‍ഷ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട് മഹറൂഫ് ഹൌസില്‍ ഹാരിസിന്റെ മകന്‍ അജ്മലിനാണു (19) 67 ശതമാനത്തോളം  പൊള്ളലേറ്റത്.ഹോസ്റ്റലിലെ കുളിമുറിയിൽ കുളിയ്ക്കാൻ കയറിയതായിരുന്നു  വിദ്യാർഥി.കുളിമുറിയിൽ ടിന്നറിന്റെ ഗന്ധമുണ്ടായിരുന്നെന്നുംനിമിഷങ്ങൾക്കകം തീ പടരുകയായിരുന്നു എന്നും അജ്മൽ പറയുന്നു.ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അജ്മലിനെതിരേ കോളജിലെ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിന്റെ പേരില്‍ മര്‍ദിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . ഇവരാണു സംഭവത്തിനു പിന്നിലെന്നും ബന്ധുക്കള്‍ ആരോപിച്ചു.ഇവരെ പേടിച്ച് അജ്മൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷ്ട്ടിച്ച് എടുത്ത് ഇവർക്കു നൽകിയിരുന്നു .ഇതു പിന്നീട് വിവാദമായതോടെ അജ്മലിന്റെ ബാംഗളൂരിലുള്ള ബന്ധുവിന്റെ വീട്ടിലെത്തി സീനിയര്‍ വിദ്യാര്‍ഥികള്‍ മാല തിരിച്ചുനല്‍കിയെന്നും പറയുന്നു.കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളാണ് അജ്മലിനെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.